
കൊട്ടിയം: ഉമയനല്ലൂർ പുതുച്ചിറ ലക്ഷ്മി വിഹാറിൽ റിട്ട. അദ്ധ്യാപകനും 2897 നമ്പർ പുതുച്ചിറ എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റുമായ കെ. വാമദേവൻ (86) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം തഴുത്തല ശാഖാ മുൻ പ്രസിഡന്റ്, പുതുച്ചിറ വിജ്ഞാനോദയം ലൈബ്രറിയുടെ സ്ഥാപക പ്രസിഡന്റ്, പുതുച്ചിറ ശ്രീകൃഷ്ണ പുരം ക്ഷേത്ര സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ അംബുജം (റിട്ട. അദ്ധ്യാപിക). മക്കൾ: അനിൽ, സുനിൽ, വീണ. മരുമക്കൾ: രതീദേവി, ചിത്രലേഖ, രാജീവ്. സഞ്ചയനം 5ന് രാവിലെ 8ന്.