പുനലൂർ: ഡ്രൈ ഡേയിൽ അനധികൃതമായി മദ്യവില്പന നടത്തിയ ഗൃഹനാഥനെ ഒരു കുപ്പി വിദേശമദ്യവുമായി പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുനലൂർ നഗരസഭയിലെ വിളക്കുവെട്ടം കുമാരഴികം വീട്ടിൽ രാജേന്ദ്രനാണ് (70) പിടിയിലായത്. മദ്യം വിറ്റ പണവും പിടികൂടി. പുനലൂർ സി.ഐ. ഗിരീഷിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മദ്യവുമായി പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.