
ചാത്തന്നൂർ: ഗൃഹനാഥനെ ദേശീയപാതയ്ക്കരിൽ മരിച്ച നിലയിൽ കാണപ്പെട്ടു. സ്റ്റാന്റേർഡ് ജംഗ്ഷനിൽ കുന്നുംപുറത്ത് വീട്ടിൽ സുരേഷ് ബാബുവാണ് (52) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ക്വാറന്റൈൻ കേന്ദ്രമായ സ്റ്റാന്റേർഡ് ജംഗ്ഷനിലെ റോയൽ ആശുപത്രിക്ക് സമീപമാണ് സുരേഷിന്റെ മൃതദേഹം കാണപ്പെട്ടത്. പാലക്കാട്ട് ഡ്രൈവറായി ജോലി നോക്കി വരുകയായിരുന്ന ഇയാൾ രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത്. സംഭവ ദിവസം ഉച്ചയ്ക്ക് 11ഓടെ സുരേഷ് ബാബുവിനെ വഴിവക്കിൽ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. ഭാര്യ: സുജിത കുമാരി. മക്കൾ: മഹി, ദേവൂ. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.