ചിറക്കര: കുളത്തുകോണം കളീലിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ മകൻ തങ്കപ്പൻപിള്ള (73) നിര്യാതനായി. ചിറക്കര എസ്.സി.ബിയിൽ മുൻ ബോഡ് മെമ്പറായും സി.പി.ഐ മുൻ ബ്രാഞ്ച് സെക്രട്ടറിയായും എൻ.എസ്.എസ് കരയോഗം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രമതിഅമ്മ. മക്കൾ: ശോഭ, ശാലിനി (ചിറക്കര എസ്.സി.ബി), ബിജു. മരുമകൻ: എസ്. രാജീവ്. സഞ്ചയനം ഇന്ന് രാവിലെ 7ന്.