കരുനാഗപ്പള്ളി: കൊവിഡ് ബാധിച്ച് കരുനാഗപ്പള്ളി സ്വദേശി സൗദിയിൽ മരിച്ചു. അയണിവേലിക്കുളങ്ങര തെക്ക് മാലേത്ത് കിഴക്കതിൽ പരേതനായ പുരുഷോത്തമന്റെയും മീനാക്ഷിയുടെയും മകൻ സുരേന്ദ്രനാണ് (55) മരിച്ചത്. 29ന് ഉച്ചയ്ക്ക് രണ്ടോടെ ക്വാറന്റൈൻ കേന്ദ്രത്തിലെ ബാത്ത് റൂമിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പതിമൂന്ന് വർഷമായി സൗദിയിലെ സി.ഡബ്ളിയു.സി കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഒരുവർഷം മുമ്പാണ് നാട്ടിൽ വന്നുപോയത്. സംസ്കാരം സൗദിയിൽ. ഭാര്യ: ഉഷ. മക്കൾ: സന്ദീപ് (ഗൾഫ്), സനൂപ്.