കുന്നത്തൂർ: സൗദി അറേബ്യയിൽ വച്ച് കഴിഞ്ഞ ഏപ്രിൽ 25 ന് ഹൃദയാഘാതം മൂലം മരിച്ച കുന്നത്തൂർ ഐവർകാല പുത്തനമ്പലം കുഴിവിള താന്നിക്കൽ വീട്ടിൽ ജിനു തങ്കച്ച(39)ന്റെ വീട് ഡിസിസി പ്രസിഡന്റ് അഡ്വ.ബിന്ദുകൃഷ്ണ സന്ദർശിച്ചു. ഒരാഴ്ചയ്ക്കകം മൃതദേഹം നാട്ടിൽ എത്തിക്കാൻ അടിയന്തിര നടപടിയെടുക്കുമെന്ന് എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്,എൻ.കെ പ്രേമചന്ദ്രൻ എന്നിവർ ഉറപ്പ് നൽകിയതായി ബിന്ദു കൃഷ്ണ കുടുംബത്തെ അറിയിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സുകുമാരൻ നായർ,മണ്ഡലം പ്രസിഡന്റ് ടി.എ സുരേഷ്കുമാർ,സുഹൈൽ അൻസാരി,ഹരികുമാർ കുന്നത്തൂർ,അലക്സ് കുട്ടി എന്നിവരും ഒപ്പമുണ്ടായിരുന്നു.