കൊല്ലം: കോയമ്പത്തൂരിൽ നിന്നെത്തിയ ശേഷം ഗൃഹ നിരീക്ഷണത്തിലിരിക്കാതെ നാട്ടിൽ കറങ്ങിനടന്ന ഇരവിപുരം സ്വദേശിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഇരവിപുരം ലിയോ നഗർ ശാന്തി നിലയത്തിൽ ഇളങ്കോ മകൻ ശ്രീകാന്ത് ഇളങ്കോ(29)യ്ക്കെതിരെയാണ് കേസെടുത്തത്.
ഈ മാസം ഒന്നിന് രാത്രിയിൽ ബൈക്കിലാണ് ശ്രീകാന്ത് കോയമ്പത്തൂരിൽ നിന്ന് ഇരവിപുരത്ത് എത്തിയത്. അയൽ സംസ്ഥാനത്ത് നിന്നുവന്ന വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കാനും ഗൃഹ നിരീക്ഷണത്തിലിരിക്കാനും ശ്രീകാന്ത് തയ്യാറായില്ല. പുറത്തിറങ്ങരുതെന്നും വീടിനുള്ളിൽ നിരീക്ഷണത്തിലിരിക്കണമെന്നും പൊലീസ് കർശന നിർദ്ദേശം നൽകി.