ശൂരനാട് ഗവ: ഹയർ സെക്കൻഡറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
ശാസ്താംകോട്ട: പുതിയ അദ്ധ്യായന വർഷത്തിൽ ശൂരനാട്ടെ കുരുന്നുകളെ കാത്തിരിക്കുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാലയം. ഏഴു പതിറ്റാണ്ടിലേറെ പഴക്കമുള്ള ശൂരനാട് ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഇനി അന്താരഷ്ട്ര നിലവാരത്തിലേക്ക്. ആയിരത്തി അഞ്ഞൂറിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂൾ ഇതുവരെ അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ നിർമ്മിച്ച കുന്നത്തൂർ നിയോജക മണ്ഡലത്തിലെ ഏക സ്കൂളാണിത്.
വിശാലമായ ക്ലാസ് റൂമുകളും ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബുകളും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ഉൾപ്പെടയുള്ള ബഹുനില കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ ചെലവ് 4.86 കോടി രൂപയാണ്.
ജില്ലാ പഞ്ചായത്ത്
സ്കൂളിൽ വോളിബാൾ കോർട്ടും ആധുനിക നടപ്പാതയും കമാനവും നിർമ്മിക്കുന്നതിനും മറ്റു കെട്ടിടങ്ങളുടെ നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് 1.15 കോടി രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ചിരുന്നു.