സ്ഥിരം യാത്രക്കാർക്കായി പ്രത്യേക സർവീസ്
കൊല്ലം: സ്ഥിരം യാത്രക്കാർക്കായി ബസ് ഓൺ ഡിമാണ്ട് പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. ഏതെങ്കിലും ഒരു സ്ഥലത്തേക്ക് മാത്രമുള്ള യാത്രക്കാർക്ക് മാത്രമായുള്ള നോൺ സ്റ്റോപ്പ് സർവീസാണിത്.
യാത്രക്കാർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നത് അനുസരിച്ചാണ് സർവീസുകൾ ആരംഭിക്കുക. ഒരു സ്ഥലത്തേക്ക് 40 സ്ഥിരം യാത്രക്കാർ രജിസ്റ്റർ ചെയ്താൽ അവിടേക്ക് പുതിയ സർവീസ് നടത്തും. ഈ ബസുകളിലേക്ക് 5 മുതൽ 25 വരെ ദിവസങ്ങളിലേക്ക് സീസൺ ടിക്കറ്റെടുക്കാം. ആകെ ദിവസത്തിന്റെ ഇരട്ടിദിനമായിരിക്കും സീസൺ ടിക്കറ്റിന്റെ കാലാവധി. അതായത് 5 ദിവസത്തേക്കുള്ള സീസൺ ടിക്കറ്റ് എടുക്കുന്ന ദിവസം മുതൽ 10 ദിവസത്തേക്ക് ഉപയോഗിക്കാം. അഞ്ച് ശതമാനം വരെ സാധാരണ ടിക്കറ്റ് നിരക്കിൽ നിന്ന് ഇളവുമുണ്ട്. സീസൺ ടിക്കറ്റെടുക്കുന്നവർക്ക് പാർക്കിംഗ് ഫ്രീ എന്ന ഓഫറും മുന്നോട്ട് വച്ചിട്ടുണ്ട്.
സീസൺ ടിക്കറ്റ്:
5 മുതൽ 25 ദിവസത്തേക്ക്
വേണ്ട യാത്രക്കാർ: 40
''
ജില്ലയിൽ കൊല്ലം ഡിപ്പോയിലാണ് പരീക്ഷണാർത്ഥം പദ്ധതി ആദ്യം നടപ്പാക്കുന്നത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരം, പുനലൂർ, കായംകുളം, പത്തനംതിട്ട എന്നിവിടങ്ങളിലേക്കാണ് സർവീസ് ലക്ഷ്യമിടുന്നത്.
ഡി.ടി.ഒ, കൊല്ലം
ഫോൺ: 0474: 2752008
9447894512
9496305503
9495099903.