chirakkara
ചിറക്കര ഗ്രാമ പഞ്ചായത്തിൽ പാവപ്പെട്ട കുടുംബങ്ങളെ ആശ്രയ പദ്ധതിയിൽ നിന്ന് ഒഴിവാക്കി അനർഹരെ തിരുകിക്കയറ്റിയ നടപടിയിൽ പ്രതിഷേധിച്ച് ചിറക്കര ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ആശ്രയ ലിസ്റ്റിൽ നിന്ന് ഒഴുവാക്കപ്പെട്ട കുടുംബങ്ങൾ ധർണ നടത്തിയപ്പോൾ

ചാത്തന്നൂർ : ചിറക്കര ഗ്രാമ പഞ്ചായത്തിൽ പാവപ്പെട്ട കുടുംബങ്ങളെ ആശ്രയ പദ്ധതിയിൽ നിന്ന് ഒഴിവാക്കി അനർഹരെ തിരുകിക്കയറ്റിയ നടപടിയിൽ പ്രതിഷേധിച്ച് ചിറക്കര ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ആശ്രയ ലിസ്റ്റിൽ നിന്ന് ഒഴുവാക്കപ്പെട്ട കുടുംബങ്ങൾ ധർണ നടത്തി. ജന്മനാ വൈകല്യം സംഭവിച്ച ചിറക്കരത്താഴം ചരുവിളവീട്ടിൽ രാഗിണിയും അശ്വതിയുമായാണ് രോഗികളായ മാതാപിതാക്കൾക്കൊപ്പം പഞ്ചായത്ത് പടിക്കൽ എത്തിയത്. ആശ്രയ ലിസ്റ്റ് തയ്യാറാക്കുന്നത് കുടുംബശ്രീ വഴിയാണെന്നറിഞ്ഞ മാതാപിതാക്കൾ കുടുംബശ്രീ ചെയർ പേഴ്‌സണനെ കണ്ട് ദയനീയാവസ്ഥ പറഞ്ഞെങ്കിലും ചെയർപേഴ്സൻ ആക്ഷേപിച്ചതായി ഇവർ പറയുന്നു. വിവരമറിഞ്ഞെത്തിയ കോൺഗ്രസ് നേതാക്കൾ കോൺഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ ധർണ ആരംഭിച്ചു. മണ്ഡലം പ്രസിഡന്റ് എൻ. സത്യദേവന്റെ നേതൃത്വത്തിൽ നടന്ന ധർണ മുൻ മണ്ഡലം പ്രസിഡന്റ് കെ. സുജയ്‌കുമാർ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജൻ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമാരായ എസ്. വി. ബൈജുലാൽ, ചിറക്കര ഷാബു തുടങ്ങിയവർ പ്രസംഗിച്ചു. ആർ. അഴകേശൻ, എം. ഗോപാലകൃഷ്ണൻ, അഡ്വ. അമൽകൃഷ്ണ, മധുബാലചന്ദ്രൻ, രാധാകൃഷ്ണപിള്ള, കിരൺചിറക്കരത്താഴം, നന്ദുകൃഷ്ണൻ, പാണിയിൽ പവിത്രൻ തുടങ്ങിയവർനേതൃത്വം നൽകി. അന്വേഷിച്ച് ഉടൻ നടപടി എടുക്കാമെന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉറപ്പിലാണ് ധർണ അവസാനിപ്പിച്ചത്.