ചവറ: കെ.എം.എം.എൽ. ജീവനക്കാർ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലേക്ക് രക്തം ദാനം ചെയ്തു. നൂറ് ജീവനക്കാരാണ് രക്തം ദാനം ചെയ്തത്. കെ.എം.എം.എല്ലിന്റെയും പാരിപ്പള്ളി മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ കമ്പനിയിൽ വെച്ച് നടന്ന രക്തദാന ക്യാമ്പ് മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. കമ്പനി ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. ബിപിൻ അധ്യക്ഷനായി. ജനറൽ മാനേജർ വി. അജയകൃഷ്ണൻ, യൂണിറ്റ് മേധാവി ജി. സുരേഷ് ബാബു, ഫിനാൻസ് മേധാവി സി.എസ്. ജ്യോതി, ട്രേഡ് യൂണിയൻ നേതാക്കന്മാരായ എ.എ.നവാസ്, ആർ.ജയകുമാർ, ജെ.മനോജ് മോൻ, പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോ. പൂർണ്ണിമ, ഹയർഗ്രേഡ് ഫാർമസിസ്റ്റ് സുനിൽകുമാർ എന്നിവർ സംസാരിച്ചു.