anil-kumar-42

പാരിപ്പള്ളി: ചിറക്കരയിൽ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ചിറക്കര ഇടവട്ടം ഡീസന്റ് ജംഗ്ഷനിൽ ശശിഭവനിൽ അനിൽകുമാറാണ് (42) മരിച്ചത്. ഇന്നലെ വൈകിട്ട് വീട്ടിലേക്ക് പോകും വഴി ശാസ്ത്രിമുക്കിൽ വച്ച് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പാതയോരത്തെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇയാളെ ഉടൻ നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പെയിന്റിംഗ് തൊഴിലാളിയാണ്. ഭാര്യ: സജിത. മക്കൾ: മീനു, അനു. പാരിപ്പള്ളി പൊലീസ് കേസെടുത്തു.