പാരിപ്പള്ളി: പാരിപ്പള്ളി ദേശീയപാതയോരത്ത് അശ്വതിഷോപ്പിംഗ് കോംപ്ലക്സിൽ ജനസേവാകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി വിനോദ് അദ്ധ്യക്ഷത വഹിച്ചു. നെടുങ്ങോലം രഘു, ബിജു പാരിപ്പള്ളി, സുന്ദരേശൻ, സുരേഷ് ചന്ദ്രൻ, സത്താർ, സജീവ്, രാജൻ കുറുപ്പ്, പഞ്ചായത്ത് അംഗങ്ങളായ ആർ.ഡി. ലാൽ, സുഭദ്രാമ്മ, സജീവ് സജിഗത്തിൽ എന്നിവർ പങ്കെടുത്തു.