കൊല്ലം: ഇരവിപുരം എം.എൽ.എ എം. നൗഷാദിന്റെ വാഹനത്തിന് നേരെ മാനസികാസ്വാസ്ഥ്യമുള്ള യുവാവിന്റെ ആക്രമണം. ബൈക്കിലെത്തിയ യുവാവ് വാഹനത്തിന്റെ സൈഡ് ഗ്ലാസ് തകർക്കുകയായിരുന്നു. എം.എൽ.എയുടെ വീടിന് സമീപത്തായി പാർക്ക് ചെയ്തിരുന്ന കാറാണ് യുവാവ് തകർത്തത്.
കോയമ്പത്തൂരിൽ ജോലി ചെയ്യുന്ന യുവാവ് കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് എത്തിയത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പിടികൂടിയ യുവാവിനെ പൊലീസ് ക്വാറന്റൈൻ സെന്ററിൽ പ്രവേശിപ്പിച്ചു.