ajayamary-sister-68

കുണ്ടറ: കൊവിഡ് ബാധിച്ച് ഡൽഹിയിൽ ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. എഫ്.ഐ.എച്ച് സന്യാസിനി സമൂഹത്തിന്റെ ഡൽഹിയിലെ പ്രൊവിൻഷ്യൽ സുപ്പീരിയറായിരുന്ന സിസ്റ്റർ അജയ മേരിയാണ് (68) മരിച്ചത്. കുണ്ടറ കുമ്പളം സ്വദേശിയാണ് അജയ മേരി. ദിവസങ്ങളായി ഡൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 30 വർഷത്തോളമായി ബംഗളൂരു, റായ്പൂർ, ബിലാസ്പൂർ (ഛത്തീസ്ഗഢ്) എന്നിവിടങ്ങളിൽ പ്രവർത്തിച്ചു വരുകയായിരുന്നു.