കരുനാഗപ്പള്ളി: പന്മന പുത്തൻച്ചന്ത ഇയാംവിള പടീറ്റത്തിൽ ഷമീറിന്റെ വീടിനുള്ളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷൻ സാധനങ്ങൾ പിടച്ചെടുത്തു. 91 ചാക്ക് പുഴുക്കലരിയും 13 ചാക്ക് കുത്തരിയുമാണ് താലൂക്ക് സപ്ലൈ ഓഫീസർ കെ.ബി.ചയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. പരിശോധന തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.