beer

പ്രമുഖ ബിയർ ബ്രാൻഡായ ബഡ്‌വൈസർ സോഷ്യൽ മീഡിയയിലാകെ നിറഞ്ഞു നിൽക്കുകയാണ്. അതിനുകാരണം ബഡ്‌വൈ‌സറിലെ ഒരു ജീവനക്കാരനും . 'ഫൂളിഷ്ഹ്യൂമർ.കോം' എന്ന വെബ്‌സൈറ്റിൽ 'ബഡ്‍വൈസർ' ജീവനക്കാരൻ പറഞ്ഞതെന്ന പേരിൽ ഒരു റിപ്പോർട്ട് വന്നിരുന്നു. കഴിഞ്ഞ 12 വർഷമായി കമ്പനിയിൽ ജീവനക്കാരനായിരുന്ന താൻ ബിയർ സൂക്ഷിക്കുന്ന ടാങ്കിൽ മൂത്രമൊഴിക്കുന്നുവെന്നായിരുന്നു ജീവനക്കാരന്റെ വെളിപ്പെടുത്തൽ.

ബിയർ കാനിലേക്ക് നിറയ്ക്കുന്നതിന് മുൻപാണ് ഇക്കാര്യം ചെയ്തിരുന്നതെന്നും 34 കാരനായ വാൾട്ടർ പവൻ വെളിപ്പെടുത്തുന്നു. വാർത്തയുടെ സ്ക്രീൻഷോട്ടുകൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രവഹിക്കാൻ തുടങ്ങി. എന്നാൽ സംഭവം കൈവിട്ടുപോയതോടെ വിശദീകരണവുമായി പ്രസാധകർ തന്നെ രംഗത്തെത്തി. ആളുകളെ രസിപ്പിക്കാനുള്ള ഹാസ്യപേജിലാണ് ജീവനക്കാരന്റേത് എന്ന പേരിൽ റിപ്പോർട്ട് വന്നത്. 'ഫൂളിഷ് ഹ്യൂമറിൽ വന്നത് സങ്കൽപ കഥയാണ്. ഇതിന് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല' - വെബ്സൈറ്റ് പിന്നീട് വിശദീകരിച്ചു.