കൊല്ലം: ആർട്ട് ഒഫ് ലിവിംഗ് കൊല്ലം ജില്ലയുടെ ആഭിമുഖ്യത്തിൽ അഞ്ചിന് ഗുരുപൂർണിമ സമുചിതമായി ആഘോഷിക്കാൻ തീരുമാനിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾ ഉപേക്ഷിച്ച്, വീടുകളിലിരുന്ന് പ്രതിരോധശേഷി കൂട്ടുന്നതിനും മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും വേണ്ടി ധ്യാനം, യോഗ, ശ്വസന പ്രക്രിയകൾ മുതലായവ പരിശീലിപ്പിക്കുന്ന ബേസിക്, അഡ്വാൻസ്ഡ് പ്രോഗ്രാമുകൾ ഓൺലൈനിൽ കൂടി നൽകുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ഓൺലൈനിൽ കൂടി ധ്യാനം നടത്തുന്നു എന്നൊരു പ്രത്യേകത കൂടി ഈവർഷത്തെ ആഘോഷങ്ങൾക്കുണ്ട്. 5ന് എല്ലാ വീടുകളിലും ഗുരുപൂജ, സത്സംഗ് എന്നിവയും ഉണ്ടായിരിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.എസ്. അനിൽ അറിയിച്ചു. ഫോൺ: 8714366106.