കൊല്ലം: കിഴക്കൻ മലയോര മേഖലയിൽ വീണ്ടും പുലി ഇറങ്ങി. വീട്ടിൽ കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ കടിച്ചു കൊന്നു. ആര്യങ്കാവ് പഞ്ചായത്തിലെ നാഗമല എസ്റ്റേറ്റ് ലായത്തിൽ താമസിക്കുന്ന വിനോദ് തോമസിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന പശുകിടാവിനെയാണ് പുലി കടിച്ചു കൊന്നത്. പുലർച്ചെ ആറിനായിരുന്നു സംഭവം. സമീപത്തെ കാട്ടിൽ നിന്നും പശുകിടാവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.കഴിഞ്ഞ രണ്ട് വർഷമായി തെന്മല ആര്യങ്കാവ് പഞ്ചായത്തുകളിൽ പുലിയുടെ ശല്യമുണ്ട്.