citu
ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേന്ദ്ര സർക്കാരിന്റേത് തൊഴിലാളി വിരുദ്ധ നയങ്ങളാണെന്ന് ആരോപിച്ച് സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ നൂറുകണക്കിന് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്‌മ നടത്തി. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്‌തു. എ.ഐ.ടി.യു.സി നേതാക്കളായ ജെ. ഉദയഭാനു, ജി. ബാബു, സി.ഐ.ടി.യു നേതാവ് എം. ഇക്ബാൽ, ഐ.എൻ.ടി.യു.സി നേതാവ് കോതേത്ത് ഭാസുരൻ, യു.ടി.യു.സി നേതാവ് ടി.കെ.സുൽഫി തുടങ്ങിയവർ സംസാരിച്ചു. കളക്ടറേറ്റിന് മുൻപിൽ സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ജി. ലാലു, കൊട്ടാരക്കര പുലമണിൽ മുരളി മടന്തകോട്, കുന്നിക്കോട്ട് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. സജി, പത്തനാപുരത്ത് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. രാജഗോപാൽ, കൊട്ടാരക്കര ചന്തമുക്കിൽ എ.എസ്.ഷാജി, കരുനാഗപ്പള്ളിയിൽ പി.ആർ. വസന്തൻ, നിലമേലിൽ കരിങ്ങന്നൂർ മുരളി തുടങ്ങിയവർ

ഉദ്ഘാടനം ചെയ്തു. സാമൂഹിക അകലം പാലിച്ചാണ് പ്രതിഷേധ കൂട്ടായ്മ നടത്തിയത്.