ഓച്ചിറ: കൊവിഡിന്റെ മറവിൽ നടക്കുന്നത് അഴിമതിയും കൊള്ളയുമാണെന്നും ഇത് തുറന്നുകാട്ടേണ്ടത് പ്രതിപക്ഷ കടമയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രവാസികളോട് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കാട്ടുന്ന അവഗണനയ്ക്കെതിരെ കെ.പി.സി.സി ജന. സെക്രട്ടറി സി.ആർ. മഹേഷ്, ബ്ലോക്ക് പ്രസിഡന്റുമാരായ എൻ. അജയകുമാർ, നീലികുളം സദാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ ഓച്ചിറയിൽ ആരംഭിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യു. ഡി. എഫ് ചെയർമാൻ കെ.സി. രാജൻ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. എൻ.കെ.പ്രേമചന്ദ്രൻ എം.പി, അഡ്വ.എ. ഷാനവാസ്ഖാൻ, പഴകുളം മധു, അഡ്വ.ജി. പ്രതാപ വർമ്മ തമ്പാൻ, ത്രിവിക്രമൻ തമ്പി, ആർ. രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, കെ.ജി രവി, ചിറ്റുമൂല നാസർ, എൽ.കെ ശ്രീദേവി, എം.എസ് ഷൗക്കത്ത്, എം.എ സലാം, ബി.എസ് വിനോദ്, കല്ലട രമേശ്, ടി. തങ്കച്ചൻ, മുനമ്പത്ത് വഹാബ്, കെ.കെ സുനിൽകുമാർ, കബീർ. എം. തീപ്പുര, കെ. രാജശേഖരൻ, ജി. ലീലാകൃഷ്ണൻ, രമാ ഗോപാലകൃഷ്ണൻ, ആർ. രാജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.