കൊല്ലം : കൊവിഡിന്റെ മറവിൽ കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നതിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ അഞ്ചാലുംമൂടു ഹെഡ് പോസ്റ്റോഫീസിൽ ധർണ നടത്തി. യു.ടി.യു.സി സം സ്ഥാന വൈസ് പ്രസിഡന്റ് കുരീപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. അജിത് അനന്തകൃഷ്ണൻ. അമാൻ, കെ.ബി. മോഹൻ ബാബു, സാജൻ, ജയകുമാർ, അനിഷ് കെ. ശിവദാസൻ എന്നിവർ സംസാരിച്ചു.