എഴുകോൺ : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും ഇന്ധന വിലവർദ്ധനവിനെതിരെയും സംയുക്ത ട്രേഡ് യൂണിയൻ നടത്തിയ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രദേശത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണയും നിൽപ്പ് സമരവും നടത്തി. എഴുകോൺ ജംഗ്ഷനിൽ നടന്ന നിൽപ്പ് സമരം കൊടികുന്നിൽ സുരേഷ് എം. പി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു നേതാവ് ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി നേതാക്കളായ ജയപ്രകാശ് നാരായണൻ, ബിജു ഫിലിപ്പ്, സി. ആർ.അനിൽകുമാർ, പി.എസ്. അദ്വാനി, എച്ച്. ഉമേഷ് കുമാർ, ജോർജ്പണിക്കർ, ജയലക്ഷ്മി, സി.ഐ.ടി.യു നേതാക്കളായ തുളസി മോഹനൻ, രാജേന്ദ്രൻ പിളള, എ.ഐ.ടി.യു.സി നേതാക്കളായ വി.അനിൽകുമാർ, സതീശൻ, ചക്കുവരുക്കൽ ചന്ദ്രൻ, അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഇടയ്ക്കിടം ചന്തമുക്കിൽ ആർ.സോമന്റെ അദ്ധ്യയക്ഷതയിൽ നടന്ന ധർണ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം എഴുകോൺ സന്തോഷ് ഉദ്ഘാടനം ചെയ്തു. സി.ഉദയകുമാർ, ആർ.മുരളീധരൻ, കടയ്ക്കോട് അജയകുമാർ, ജെ.അശോകൻ, ബാബുരാജൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
നെടുമൺകാവ് പെട്രോൾ പമ്പിന് മുന്നിൽ നടന്ന ധർണ എം.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.സജീവ്, മോഹനൻ, ഗാനപ്രിയൻ, രാധാകുമാർ തുടങ്ങിയവർ സംസാരിച്ചു.
കുഴിമതിക്കാട് സി.ഐ.ടി.യു. പഞ്ചായത്ത് കൺവീനർ ജി.ത്യാഗരാജൻ ധർണ ഉദ്ഘാടനം ചെയ്തു. എസ്.ഓമനക്കുട്ടൻപിള്ള അദ്ധ്യക്ഷത വഹിച്ചു. പി.സി.മാത്തുണ്ണി തരകൻ, ശ്രീമാലി, നാസർ തുടങ്ങിയവർ പ്രസംഗിച്ചു.
കരീപ്ര ഫാക്ടറി ജംഗ്ഷനിൽ എ.ഐ.ടി.യു.സി. നേതാവ് ആർ.മുരളീധരൻ ധർണഉദ്ഘാടനം ചെയ്തു. എം.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.എൻ.സൂര്യദേവൻ, എ.സുരേന്ദ്രൻ, ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.