കൊല്ലം : കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കൊല്ലം പെരിനാട് ശാന്തി നിവാസിൽ ശാന്തിക്കും കുടുംബത്തിനും സായി ഓർഫനേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സായി പ്രസാദം പദ്ധതി പ്രകാരം പണിത വീടിന്റ താക്കോൽ ദാനം സായി ഓർഫനേജ് ട്രസ്റ്റ് വൈസ് ചെയർമാനും സായി നികേതൻ പ്രസിഡന്റുമായ നാരായണസ്വാമി നിർവഹിച്ചു.
പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് അനിൽ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കോൺട്രാക്ടർ ഷിഹാബുദ്ദീനെയും മികച്ച ഭരണം കാഴ്ച്ച വെച്ച അനിലിനെയും ആദരിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
സായിനികേതൻ കുട്ടികളുടെ സർവമത പ്രാർത്ഥനയോടെയാണ് പരിപാടി നടത്തിയത്. സി.കെ. രവി സ്വാഗതവും മുരളി കൃഷ്ണൻ നന്ദിയും പറഞ്ഞു. അഡ്വ. ഷാജി പ്രഭാകരൻ സംസാരിച്ചു.