veed
അച്ചൻകോവിൽ ആദിവാസി കോളനിയിലെ വീട്

ആദിവാസി ഊരുകളിൽ പട്ടിണി

പുനലൂർ: കാട്ടുതേനും കറുകപ്പട്ടയും ഇനി എന്തുചെയ്യും?​ ശേഖരിച്ചുവച്ച കാട്ടുവിഭവങ്ങൾ നോക്കി സങ്കടപ്പെടുകയാണ് അച്ചൻകോവിലിലെ ആദിവാസി കുടുംബങ്ങൾ.

വനവിഭവങ്ങൾ ശേഖരിക്കുന്ന അച്ചൻകോവിലിലെ പട്ടിക വർഗ സൊസൈറ്റി ശേഖരണം നിർത്തിയതാണ് ആദിവാസികളെ ദുരിതത്തിലാക്കിയത്. വനവിഭവങ്ങൾ സൊസൈറ്റിയിൽ നൽകിയാണ് ആദിവാസി കുടുംബങ്ങളേറെയും ഉപജീവനം നടത്തുന്നത്.

കൊവിഡ് പൊതുവിപണിയെ കാര്യമായി ബാധിച്ചതാണ് വനവിഭവങ്ങൾ ശേഖരിക്കാതിരിക്കാൻ സൊസൈറ്റി നിരത്തുന്ന ന്യായം. 60 ഓളം ആദിവാസി കുടുംബങ്ങളാണ് ദുരിതത്തിലായത്. അച്ചൻകോവിൽ, മുതലത്തോട് തുടങ്ങിയ ആദിവാസി കോളനികളിലെ കുടുംബങ്ങളാണ് വനവിഭവങ്ങളെ ആശ്രയിച്ച് ജീവിക്കുന്നത്. നാല് മാസം മുമ്പ് വരെ വനപാതകൾ വഴി സഞ്ചരിച്ച് തമിഴ്നാട്ടിലെ പുളിയൻകുടിയിലും മറ്റും എത്തി വനവിഭവങ്ങൾ ഇവർ രഹസ്യമായി വിൽപ്പന നടത്തിയിരുന്നു.എന്നാൽ തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ അതും മുടങ്ങി.അതോടെ ലക്ഷക്കണക്കിന് രൂപയുടെ വനവിഭവങ്ങൾ ഊരുകളിൽ കെട്ടിക്കിടക്കുകയാണ്.

7 ലക്ഷം രൂപയുടെ

വന വിഭവങ്ങൾ

ഊരുകളിൽ കെട്ടിക്കിടക്കുന്നു

കാട്ടുതേൻ, കുന്തിക്കം,കറുക പട്ട തുടങ്ങിയ ഏഴ് ലക്ഷം രൂപയോളം വിലവരുന്ന വന വിഭവങ്ങളാണ് ആദിവാസി ഊരുകളിൽ സൂക്ഷിച്ചിരിക്കുന്നത്. വനവിഭവങ്ങൾ പുറത്ത് കൊണ്ട് പോയി വിൽക്കാൻ അനുമതിയില്ലാത്തതും ഇവരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. കാലവർഷം വന്നതോടെ കാടുകയറി വിഭവങ്ങൾ ശേഖരിക്കുന്നതും നിറുത്തി.

.

60 ഓളം ആദിവാസി

കുടുംബങ്ങൾക്കാണ്

ഉപജീവനമാർഗം നിലച്ചത്

പൊതുവിപണികളിൽ വനവിഭവങ്ങളുടെ വില ഇടിഞ്ഞതും വ്യാപാരം നിലച്ചതും കണക്കിലെടുത്താണ് സൊസൈറ്റി വഴിയുളള സംഭരണം നിർത്തി വയ്ക്കാൻ കാരണം.

പട്ടിക വർഗ സൊസൈറ്റി ,അച്ചൻ കോവിൽ