കൊല്ലം : തങ്കശ്ശേരി റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന റോട്ടറി ഡിസ്ട്രിക്ട് 3211ന്റെ പ്രോജക്ടായ സേവ് വാട്ടർ പദ്ധതിയുടെ ഉദ്ഘാടനം തങ്കശേരി കോസ്റ്റ് ഒഫ് റ്റിബേറിയസ് അങ്കണത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. ജലം സംരക്ഷിക്കുന്നതിന് വേണ്ടി പൈപ്പുകൾ ഘടിപ്പിക്കുന്ന എയർ റേറ്റുകൾ തങ്കശേരി ബിഷപ്പ് പാലസ് റസിഡന്റ്സ് അസോസിയേഷനിലെ അംഗങ്ങൾക്ക് വിതരണം ചെയ്തു. തുടർന്ന് വൃക്കരോഗിക്ക് ധനസഹായവും 5 വിദ്യാർത്ഥികൾക്ക് ഒാൺലൈൻ പഠനത്തിനായി എൽ.ഇ.ഡി ടി.വികളും വിതരണം ചെയ്തു. തങ്കശേരി റോട്ടറി ക്ലബ് പ്രസിഡന്റ് ജോർജ് ഡി. കാട്ടിൽ, അസിസ്റ്റന്റ് ഗവർണർ ജോൺ സിൽവ, സെക്രട്ടറി ജോർജി ഫിലിപ്പ് വാട്ടർ പ്രൊജക്റ്റ് ചെയർമാൻ ഷാജി വിശ്വനാഥ്, വിപിൻ കുമാർ. ലെസ്റ്റെർ ഫെർണാണ്ടസ്,. ഡോ. ജോൺ ഷിബു തുടങ്ങിയവർ സംസാരിച്ചു.