robery

കൊട്ടാരക്കര: നെടുവത്തർ വെൺമണ്ണൂർ പൊങ്ങൻപാറ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ മോഷണം. ഓടിളക്കി ക്ഷേത്രത്തിനുള്ളിൽ കയറിയ മോഷ്ടാവ് തിടപ്പള്ളിയിൽ ഡയറിയിൽ സൂക്ഷിച്ചിരുന്ന മൂവായിരത്തോളം രൂപ കവർന്നു: കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം. ശ്രീ കോവിലിനും തിടപ്പള്ളിയോടും ചേർന്ന മുറിയിലും പൂട്ടുപൊളിക്കാൻ ശ്രമം നടന്നു. ക്ഷേത്രത്തിലെ കാണിക്കവഞ്ചികളിൽ കൈവച്ചിട്ടില്ല. സ്ഥിരം ക്ഷേത്ര മോഷ്ടാവല്ല ഇതിനു പിന്നിലെന്നു കരുതുന്നു. ഓടിളക്കി അകത്തു കടന്ന മോഷ്ടാക്കൾ ഓടുകൾ പഴയപടി സ്ഥാപിക്കാനും വിഫലശ്രമം നടത്തിയിട്ടുണ്ട്. രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരനാണ് മോഷണവിവരം അറിഞ്ഞത്. കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.