കൊല്ലം : മുൻ എംഎൽഎയും പത്രപ്രവർത്തകനുമായ തെങ്ങമം ബാലകൃഷ്ണൻ അനുസ്മരണം കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോ എ.ടി.ഒ തോമസ് മാത്യു, പത്തനാപുരം യു.ഐ.ടി പ്രിൻസിപ്പൽ ശ്രീന ജി. നായർ, റിട്ട. ജയിൽ ഡി.ഐ.ജി ബി. പ്രദീപ്, റിട്ട. ജയിൽ സൂപ്രണ്ട് കെ. സോമരാജൻ, ഗാന്ധിഭവൻ അസി. സെക്രട്ടറി ജി. ഭുവനചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. തെങ്ങമത്തിന്റെ സ്മരണയ്ക്കായി പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കും പത്തനാപുരം യു.ഐ.ടി കോളേജിനും ഗാന്ധിഭവൻ കൊവിഡ് സുരക്ഷക്കായുള്ള ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ, സാനിറ്റൈസർ, ഇൻഫ്രാറെഡ് തെർമോ മീറ്റർ, ഹാൻഡ് വാഷ്, ലോഷ്യൻ, മാസ്ക് തുടങ്ങിയവ കൈമാറി.