photo
യൂത്ത് കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ഉപവാസം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്യുന്നു. മുഖത്തല ജ്യോതിഷ്, അനീഷ് പടപ്പക്കര തുടങ്ങിയവർ സമീപം

കുണ്ടറ: പി.എസ്.സിയെ നോക്കുകുത്തിയാക്കി സംസ്ഥാന സർക്കാർ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ റദ്ദാക്കുക, പെട്രോൾ വില വർദ്ധനവിലൂടെ ലഭിക്കുന്ന അധിക നികുതി ഇളവു ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ഉപവാസം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മുഖത്തല ജ്യോതിഷ് അദ്ധ്യക്ഷത വഹിച്ചു. ജ്യോതിഷ് മുഖത്തല, റിജിൻഎസ്. പണിക്കർ, ബിനു കുണ്ടറ എന്നിവർ നിരാഹാരം അനുഷ്ഠിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജൻ, അനീഷ് പടപ്പക്കര, ഡി. ഗീതാകൃഷ്ണൻ, ടി. സൂരജ് രവി, പാണ്ഡവപുരം രഘു, പി. ദീപു ലാൽ, വൈ. ഷാജഹാൻ, സുമേഷ് ദാസ്, എം.എസ്. വിശാൽ, കുണ്ടറ സുബ്രഹ്മണ്യം, അഭിലാഷ് കോശി, സനൂപ് സജീർ, അയൂബ്, ഓമനക്കുട്ടൻ, വിജയൻ, ഷമീർ ഖാൻ, രതീഷ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് പ്രദീപ് മേലതിൽ സ്വാഗതം പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി ബി. ഹരികുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.