ഓയൂർ: ഓട്ടുമല പാറക്വാറിയിൽ നിന്നും പാറ നൽകാത്തതിൽ പ്രതിക്ഷേധിച്ച് ക്വാറി ഉപരോധിച്ചു. ലോറി ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു.) നേതൃത്വത്തിലായിരുന്നു ഉപരോധം. ക്വാറിയിലേക്ക് വന്ന ടോറസ് ലോറികളെ യൂണിയൻ തടഞ്ഞു. മറ്റ് സ്ഥലങ്ങളിലുള്ള ക്രഷറുകളിലേക്ക് ടോറസ് ലോറികളിൽ നൂറ് കണക്കിന് ലോഡ് പാറ ദിനംപ്രതി കടത്തിക്കൊണ്ട് പോകുമ്പോൾ പ്രദേശിക തലത്തിലുള്ള ലോറികൾക്ക് ഒരു ലോഡ് പാറപോലും നൽകുന്നില്ല. ഇതു കാരണം സർക്കാരിന്റെ സൗജന്യ ഭവന നിർമ്മാണ പദ്ധതി, സർക്കാർ കരാർ പദ്ധതികൾ പലതും മുടങ്ങിയ അവസ്ഥയിലാണ്.