abraham-k-c-88

കൊ​ട്ടാ​ര​ക്ക​ര: വാ​ള​കം കു​മ്പു​ക്കാ​ട് ഹിൽ​വ്യൂ​വിൽ (റി​ട്ട. ഹെ​ഡ്​മാ​സ്റ്റർ എം.ടി.എ​ച്ച്​.എ​സ് വാ​ള​കം) കെ.സി. എ​ബ്ര​ഹാം (88) നി​ര്യാ​ത​നാ​യി. മുൻ യു.ഡി.എ​ഫ് കൊ​ല്ലം ജി​ല്ലാ കൺ​വീ​നർ, മുൻ ഉ​മ്മ​ന്നൂർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ്, മുൻ ജി​ല്ലാ കൗൺ​സിൽ അം​ഗം, കേ​ര​ളാ കോൺ​ഗ്ര​സ് (ബി) മുൻ സം​സ്ഥാ​ന ട്ര​ഷ​റർ, മാ​നേ​ജർ എ​സ്.സി.എൽ.പി.എ​സ് വാ​ള​കം എ​ന്നീ നി​ല​ക​ളിൽ പ്ര​വർ​ത്തി​ച്ചി​ട്ടു​ണ്ട്.

സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2ന് വാ​ള​കം മാർ​ത്തോ​മ്മാ വ​ലി​യപ​ള്ളി​ സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഡേ​യ്‌​സി എ​ബ്ര​ഹാം. മ​ക്കൾ: ​ര​ഞ്ജി​ത്ത് കെ. എ​ബ്ര​ഹാം, ഡോ. എ​ബ്ര​ഹാം കെ. എ​ബ്ര​ഹാം, പ്ര​ദീ​പ് കെ. എ​ബ്ര​ഹാം (ഈ​ദൻ സോ​ഫ്​റ്റ്‌വെ​യർ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്), അ​ഡ്വ. ബ്രി​ജേ​ഷ് എ​ബ്ര​ഹാം (ഡി.സി.സി ജ​ന​റൽ സെ​ക്ര​ട്ട​റി, മാർ​ത്തോ​മ്മാ സ​ഭാ കൗൺസിൽ അം​ഗം). മ​രു​മ​ക്കൾ: ജോ​മി​നി ര​ഞ്ജി​ത്, ​ഡോ. ജാ​സ്​മിൻ കോ​ശി (വി​ജ​യാ​സ് ഹോ​സ്​പി​റ്റൽ), സു​നി പ്ര​ദീ​പ് (ഡ​യ​റ​ക്ടർ, നാ​ഷ​ണൽ ഇൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോർ സ്​പീ​ച്ച് ആൻഡ് ഹി​യ​റിം​ഗ് മി​നിട്രി, ഗ​വ. ഒ​ഫ് ഇ​ന്ത്യ), ബിൻ​ജു ബ്രി​ജേ​ഷ്.