chantha

A. കൊവിഡ് ഭീതിയിൽ കരുനാഗപ്പള്ളി

1. ഓച്ചിറ, കരുനാഗപ്പള്ളി ടൗണുകളും ഗ്രാമപ്രദേശങ്ങളും കൊവിഡ് വ്യാപന ഭീതിയിൽ

2. കായംകുളം മാ‌ർക്കറ്റിലെ പച്ചക്കറി വ്യാപാരിക്കും കുടുംബത്തിനും കൊവിഡ്

3. സമീപപ്രദേശമായ ഓച്ചിറ നിരീക്ഷണത്തിൽ. കായംകുളം മാർക്കറ്റ് അടച്ചു

4. കായംകുളത്തുനിന്ന് ഓച്ചിറയിലേക്കെത്തിയ കച്ചവടക്കാരെ പൊലീസ് തടഞ്ഞു

5. മാസ്ക് ധരിക്കാതെ യാത്രചെയ്യുന്നവരും വർദ്ധിച്ചു

B. തിരക്കിൽ മുങ്ങി ചിന്നക്കട

1. സർക്കാർ ഓഫീസുകൾ അവധിയായിരുന്നിട്ടും നഗരത്തിൽ തിരക്ക്

2. ചിന്നക്കടയും നഗരത്തിലെ റോഡുകളും വാഹനങ്ങളെ കൊണ്ട് നിറഞ്ഞു

3. ചിന്നക്കട മഹാറാണി മാർക്കറ്റ്, പാ‌യിക്കട റോഡ്, മെയിൻറോഡ്, കടപ്പാക്കട, പോളയത്തോട്, മുണ്ടയ്ക്കൽ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ വൻ തിരക്ക്

4. ഹോട്ടലുകളിലെത്തുന്നവർ നി‌ർദേശങ്ങൾ പാലിക്കുന്നില്ല

5. വാടി, തങ്കശേരി, ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിലും തിരക്ക്

C. നിയന്ത്രണമഴിഞ്ഞ് കുന്നത്തൂർ

1. ശാസ്താംകോട്ട, ഭരണിക്കാവ്, ചക്കുവള്ളി എന്നിവിടങ്ങളിൽ കൊവിഡിനെ മറന്ന് ജനം

2. ബാങ്കുകളിലും സ്ഥാപനങ്ങളിലും അനിയന്ത്രിത തിരക്ക്

3. പൊലീസ് നിയന്ത്രണം അയഞ്ഞു. ആരോഗ്യവകുപ്പ് ​- റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധനകൾ ഫലപ്രദമല്ല

4. ആഞ്ഞിലിമൂട് ചന്തയിലും ഭരണിക്കാവ് മാർക്കറ്റിലും നല്ല തിരക്ക്

5. ചക്കുവള്ളി, ഭരണിക്കാവ് ടൗണുകളിലും വ്യാപാര സ്ഥാപനങ്ങളിലും നിയന്ത്രണമില്ല

D. കെട്ടഴിഞ്ഞ് കൊട്ടാരക്കര

1. ബ്രേക്ക് ദി ചെയ്ൻ നിർദേശങ്ങൾ പാലിക്കുന്നില്ല

2. സ്ഥാപനങ്ങൾക്ക് മുന്നിൽ സോപ്പും വെള്ളവും ഉണ്ടെങ്കിലും കൈകഴുകാൻ കൂട്ടാക്കുന്നില്ല

3. പുത്തൂർ,​ കൊട്ടാരക്കര ടൗൺ മാർക്കറ്റുകളിൽ തിരക്ക്.

4. ആശുപത്രികളിലെ ജനത്തിരക്ക് നിയന്ത്രണാതീതം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലും തിരക്ക്

5. ഉൾനാടൻ കാർഷിക വ്യാപാര കേന്ദ്രങ്ങളും സജീവം

E. പട്ടം പോലെ പത്തനാപുരം

1. പുനലൂർ താലൂക്കിലെ ആര്യങ്കാവ്, തെൻമല, കുളത്തൂപ്പുഴ, പത്തനാപുരം, പുനലൂർ, അഞ്ചൽ പ്രദേശങ്ങൾ കൊവിഡ് വ്യാപനഭീതിയിൽ

2. കഴിഞ്ഞ ദിവസം രോഗം റിപ്പോർട്ട് ചെയ്ത അഞ്ചൽ, തലവൂർ, പുനലൂർ പ്രദേശങ്ങൾ സുരക്ഷിതമല്ല

3. തമിഴ്നാട്ടിൽ നിന്നുള്ള കച്ചവടക്കാരെ നിയന്ത്രിക്കാൻ നടപടിയില്ല

4. തമിഴ്നാട്ടിൽ നിന്നുള്ള ലോറി ഡ്രൈവർമാർ ചായക്കടകളിലും മറ്റും സന്ദർശിക്കുന്നു

5. അലിമുക്ക്, കുന്നിക്കോട്, പട്ടാഴി, മാങ്കോട്, പാടം മാർക്കറ്റുകളിലും മാനദണ്‌ഡങ്ങൾ പാലിക്കുന്നില്ല

F. കൂട്ടംകൂടി ചാത്തന്നൂർ

1. തൊഴിലുറപ്പ് തൊഴിലാളികൾ, നിർമ്മാണ മേഖലകളിലുള്ളവർ കൂട്ടംകൂടുന്നു

2. ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്ന കാര്യത്തിൽ പരാതി വ്യാപകം

3. കൊട്ടിയം, മൈലാപ്പൂർ, ഇത്തിക്കര, ചാത്തന്നൂ‌ർ, പരവൂർ, പാരിപ്പള്ളി , കല്ലുവാതുക്കൽ, നാവായിക്കുളം മാർക്കറ്റുകളിലും വ്യാപാര കേന്ദ്രങ്ങളിലും വലിയ തിരക്ക്

4. ദേശീയപാതയുൾപ്പെടെ റോഡുകളിൽ പ്രതിരോധം പാളുന്നു

5. കൊവിഡ് പ്രതിരോധകാര്യത്തിൽ ശ്രദ്ധചെലുത്താതെയാണ് ജനങ്ങളുടെ ഇടപെടൽ