dyfi
ഡി.വൈ.എഫ്.ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റി റീസൈക്കിൾ കേരള കാമ്പയിനിലൂടെ സമാഹരിച്ച 678910 രൂപയുടെ ചെക്ക് ജില്ലാ വൈസ് പ്രസിഡന്റ് ആർ.എൽ. വിഷ്ണു കുമാറിന് കൈമാറുന്നു

എഴുകോൺ: ഡി.വൈ.എഫ്.ഐയുടെ റീസൈക്കിൾ കേരള പദ്ധതിയിലൂടെ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച 678910 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർ.എൽ. വിഷ്ണു കുമാർ ചെക്ക് ഏറ്റുവാങ്ങി. സി.പി.എം ഏരിയാ സെക്രട്ടറി പി. തങ്കപ്പൻ പിള്ള, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ജെ. അനുരൂപ്, സെക്രട്ടറി എ. അഭിലാഷ്, ജോയിന്റ് സെക്രട്ടറി അഖിൽ കൃഷ്ണൻ, എൻ. നിയാസ്, അഖിൽ അശോക് എന്നിവർ പങ്കെടുത്തു. നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ പരിധിയിലുള്ള വെളിയം ( 15115 രൂപ), നെടുമൺകാവ് (111111), പുത്തൂർ (60000), പവിത്രേശ്വരം (57777), എഴുകോൺ ഈസ്റ്റ് ( 52222) ഓടനാവട്ടം ( 51000), എഴുകോൺ വെസ്റ്റ് (50123),കരീപ്ര (50055), തേവലപ്പുറം ( 50000), നെടുവത്തൂർ (30100) എന്നീ മേഖലകളിൽ നിന്നാണ് തുക സമാഹരിച്ചത്.