മൈനാഗപ്പള്ളി: കേരള എൻ.ജി.ഒ അസോസിയേഷൻ കുന്നത്തൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈനാഗപ്പള്ളി കോവൂർ കോളനിയിൽ നടത്തിയ നാലാംഘട്ട ടെലിവിഷൻ വിതരണം കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കാട്ടുവിള ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്. ശർമ്മിള, ജില്ലാ വൈസ് പ്രസിഡന്റ് അർത്തിയിൽ സമീർ, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ എസ്. വിനോദ്, സംസ്ഥാന ഓഡിറ്റർ കരീലിൽ ബാലചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി എ. ഷബീർ മുഹമ്മദ്, വൈസ് പ്രസിഡന്റ് ശ്രീരഞ്ജിതൻ, വനിതാഫോറം കൺവീനർ ബിന്ദു, കോൺഗ്രസ് മൈനാഗപ്പള്ളി പടിഞ്ഞാറ് മണ്ഡലം പ്രസിഡന്റ് സിജു കോശി വൈദ്യൻ, ഉല്ലാസ് കോവൂർ, എബി പാപ്പച്ചൻ, ലാലി ബാബു, ഭാസ്കരൻകുട്ടി, ജയപ്രകാശ് എന്നിവർ സംസാരിച്ചു.