ഓച്ചിറ: പ്രവാസികളെ തെരുവിൽ ക്വാറന്റൈനിലാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രവാസികൾക്ക് കേരളത്തിലേക്ക് തിരികെ വരാൻ കോടതിയെ സമീപിക്കേണ്ടി വന്നെന്നും കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരെ കെ.പി.സി.സി. ജന. സെക്രട്ടറി സി.ആർ. മഹേഷും ബ്ലോക്ക് പ്രസിഡന്റുമാരായ എൻ. അജയകുമാറും നീലികുളം സദാനന്ദനും നടത്തിയ രാപ്പകൽ സമരത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ അദ്ധ്യക്ഷത വഹിച്ചു. കെ.സി. രാജൻ, പി. രാജേന്ദ്രപ്രസാദ്, തൊടിയൂർ രാമചന്ദ്രൻ, കല്ലട രമേശ്, ബിന്ദു ജയൻ, ബി.എസ്. വിനോദ്, കെ.കെ. സുനിൽകുമാർ, ടി. തങ്കച്ചൻ, മുനമ്പത്ത് വഹാബ്, ജി. ലീലാകൃഷ്ണൻ, വൈ. ഷാജഹാൻ, ബി. സെവന്തികുമാരി, അയ്യാണിക്കൽ മജീദ്, എൻ. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.