ഓയൂർ: കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമനങ്ങളോടും ഇന്ധന വിലവർദ്ധനവിനോടും പ്രതിക്ഷേധിച്ച് ഓടനാവട്ടത്ത് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി. എെ.എൻ.ടി.യു.സി നേതാവ് ഓടനാവട്ടം വിജയപ്രകാശ് ധർണ്ണ ഉദ്ഘാടനം ചെയ്തു. സി.എെ.ടി.യു നേതാവ് ആർ. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഒ. സന്തോഷ്കുമാർ,അഡ്വ. ബി. സനൽകുമാർ, പി.സജീവ്,ഷാജി,മധു കട്ടയിൽ എന്നിവർ സംസാരിച്ചു.