കൊല്ലം: എൻറിക്ക ലെക്സി കടൽ കൊലക്കേസിൽ അന്താരാഷ്ട്ര ട്രൈബ്യൂണൽ വിധി വന്ന പശ്ചാത്തലത്തിൽ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളി ജലസ്റ്റിൻ വാലന്റെന്റെ രാമൻകുളങ്ങരയിലെ വസതിയിൽ സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ സന്ദർശനം നടത്തി. ജലസ്റ്റിന്റെ ഭാര്യ ഡോറ, മകൻ ഡെറിക് എന്നിവരുമായി സംസാരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എക്സ്. ഏണസ്റ്റ്, ഏരിയാ സെക്രട്ടറിമാരായ എ.എം. ഇക്‌ബാൽ, വി.കെ. അനിരുദ്ധൻ, മത്സ്യത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് എച്ച്. ബേസിൽ ലാൽ, കൗൺസിലർ എസ്. രാജ്‌മോഹൻ, ലോക്കൽ സെക്രട്ടറി മുസ്തഫ, ഫൈസൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.