charamam

ഓയൂർ: പരോളിലിറങ്ങിയ കൊലക്കേസ് പ്രതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. പൂയപ്പള്ളി ചെങ്കുളം പറണ്ടോട് വാഴവിള വീട്ടിൽ സുരേഷാണ് (40) മരിച്ചത്. 2006 ൽ മരുതമൺപള്ളി മാക്രിയില്ലാക്കുളത്തിന് സമീപത്തുവച്ച് പ്രശാന്ത് എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട് സർക്കാർ പരോൾ അനുവദിച്ചതോടെയാണ് പുറത്തിറങ്ങിയത്. ഇന്നലെ രാവിലെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പൂയപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ച മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ബിന്ദു. മക്കൾ: ശില്പ, ചിപ്പി.