കൊല്ലം: പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്ത 600 പേർക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്‌തു. ലോക്ക് ഡൗൺ ലംഘനങ്ങളുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി, റൂറൽ പൊലീസ് ജില്ലകളിലായി 177 കേസുകൾ രജിസ്റ്റർ ചെയ്ത് 24 പേരെ അറസ്റ്റ് ചെയ്തു. നിയമ ലംഘനങ്ങൾക്ക് ഉപയോഗിച്ച 80 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.
കൊല്ലം റൂറൽ, സിറ്റി
മാസ്ക് ധരിക്കാത്തതിന് നടപടി : 136 - 464
ലോക്ക് ഡൗൺ ലംഘന കേസ് : 25 - 152
അറസ്റ്റ് : 24 - 0
പിടിച്ചെടുത്ത വാഹനങ്ങൾ : 16 - 64