കൊല്ലം: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിപ്പിച്ച ജില്ലയിലെ 27 വ്യാപാര സ്ഥാപന ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലം റൂറൽ പൊലീസ് മൂന്ന് സ്ഥാപനങ്ങൾക്കെതിരെയും സിറ്റി പൊലീസ് കൊല്ലം ടൗൺ, പള്ളിത്തോട്ടം, ഇരവിപുരം, അഞ്ചാലുംമൂട്, ശക്തികുളങ്ങര, പരവൂർ, ഓച്ചിറ, കിളികൊല്ലൂർ, ചാത്തന്നൂർ, കൊട്ടിയം, പാരിപ്പള്ളി മേഖലകളിലെ 24 വ്യാപാര കേന്ദ്രങ്ങൾക്കും എതിരെയാണ് നടപടിയെടുത്തത്. ശക്തമായ പരിശോധന തുടരാൻ ജില്ലാ പൊലീസ് മേധാവിമാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദേശം നൽകി.