utuc
യു.ടി.യു.സി കാഷ്യു ഫെഡറേഷൻ കിളികൊല്ലൂർ യൂണിയന്റെ നേതൃത്വത്തിൽ മങ്ങാട് മാർക്ക് ഫാക്ടറിക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ ഫെഡറേഷൻ വൈസ് പ്രസിഡന്റ് കുരീപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കശുഅണ്ടി ഫാക്ടറികൾ തുറന്നുപ്രവർത്തിക്കണമെന്ന ആവശ്യപ്പെട്ട് യു.ടി.യു.സി കാഷ്യു ഫെഡറേഷൻ കിളികൊല്ലൂർ യൂണിയന്റെ നേതൃത്വത്തിൽ മങ്ങാട് മാർക്ക് ഫാക്ടറിക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ ഫെഡറേഷൻ വൈസ് പ്രസിഡന്റ് കുരീപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കിച്ചുലു സ്വാഗതം പറഞ്ഞു. ലീലാമ്മ, സനൽ വാമദേവൻ, ശിവദാസൻപിള്ള, സുന്ദരേശൻപിള്ള, സുരേഷ് മുരുകദാസ് എന്നിവർ സംസാരിച്ചു.