കൊല്ലം: ചവറ ഇടപ്പള്ളിക്കോട്ടയിൽ നിന്ന് 16,000 രൂപ വില വരുന്ന 390 കവർ പുകയില ഉത്പന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഇടപ്പള്ളിക്കോട്ട കെ.എസ്.ഇ.ബി ഓഫീസിന് സമീപമുള്ള കെട്ടിടത്തിന് പിറകിൽ ഒളിപ്പിച്ച പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.
ഇടപ്പള്ളിക്കോട്ട മണ്ണൂർ വടക്കതിൽ ജലാലുദ്ദീൻ വില്പനയ്ക്കായി കൊണ്ടുവന്ന് സൂക്ഷിച്ചതാണ്
ഇവയെന്ന് കണ്ടെത്തി. ജലാലുദ്ദീനെതിരെ കേസെടുത്ത പൊലീസ് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി.