കൊല്ലം: ജില്ലയിൽ ഇന്നലെ 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 38 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 200 ആയി. ഇന്നലെ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയും രോഗം പടർന്നു.
സ്ഥിരീകരിച്ചവർ
1.കൊട്ടാരക്കര പുലമൺ സ്വദേശി(81)
2. ജൂൺ 20ന് സൗദിയിൽ നിന്നെത്തിയ ചിതറ സ്വദേശി (61)
3. ജൂൺ13 ന് കുവൈറ്റിൽ നിന്നെത്തിയ അഞ്ചൽ സ്വദേശി (35)
4. ജൂൺ18ന് നൈജീരിയിൽ നിന്നെത്തിയ തൃക്കോവിൽവട്ടം ചെറിയേല സ്വദേശി (44)
5. നീണ്ടകര സ്വദേശി(33)
6. ജൂൺ30ന് സൗദിയിൽ നിന്നെത്തിയ വെട്ടിക്കവല തലച്ചിറ സ്വദേശി (35)
7. ജൂൺ 25ന് ആഫ്രിക്കയിൽ നിന്നെത്തിയ കൊറ്റങ്കര പുനുക്കന്നൂർ സ്വദേശി (33)
8. ജൂൺ 30ന് ഉത്തർപ്രദേശിൽ നിന്നെത്തിയ അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശി (33)
9. ജൂൺ 28ന് ദുബായിൽ നിന്നെത്തിയ തൃക്കോവിൽവട്ടം ചെറിയേല സ്വദേശി (25)
10. ജൂൺ 17ന് യൂറോപ്പിലെ മാൾഡേവിൽ നിന്നെത്തിയ കരിക്കോട് സ്വദേശി (18)
11. ജൂൺ 27ന് ഹൈദരാബാദിൽ നിന്നെത്തിയ അരിനല്ലൂർ സ്വദേശി (28)
12. ജൂൺ 27 ന് ഹൈദരാബാദിൽ നിന്നെത്തിയ അരിനല്ലൂർ സ്വദേശി (43)
13. ജൂൺ 30ന് ദോഹയിൽ നിന്നെത്തിയ കരുനാഗപ്പള്ളി പടനായർകുളങ്ങര സ്വദേശി(56)
14. 2ന് യു.എ.ഇയിൽ നിന്നെത്തിയ കവനാട് സ്വദേശി (25)
15. 2ന് ആഫ്രിക്കയിൽ നിന്നെത്തിയ പനയം പെരിനാട് സ്വദേശി (49)
16. ജൂൺ 30ന് ദോഹയിൽ നിന്നെത്തിയ ചന്ദനത്തോപ്പ് സ്വദേശിനി (22)
രണ്ടുപേർക്ക് സമ്പർക്കത്തിലൂടെ രോഗം
ഇന്നലെ കൊട്ടാരക്കര സ്വദേശിക്കും നീണ്ടകര സ്വദേശിക്കും സമ്പർക്കത്തിലൂടെ കൊവിഡ് പകടന്നത് കണ്ടെത്തി. കൊട്ടാരക്കര പുലമൺ സ്വദേശി മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് 24 ന് മകൾക്കും അകന്ന ബന്ധുവിനുമൊപ്പം തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പോയി. അകന്ന ബന്ധു മഹാരാഷ്ട്രയിൽ നിന്ന് എത്തി ക്വാറന്റൈൻ പൂർത്തിയാക്കിയ സ്രവ പരിശോധന നടത്തി നെഗറ്റീവായ ആളായിരുന്നു. ബന്ധുവുമായി സ്വകാര്യ മെഡിക്കൽ കോളേജ് ഒ പി സന്ദർശിച്ചു. കൺസട്ടിംഗിന് ശേഷം തിരികെ വീട്ടിലെത്തി. 29 ന് വീണ്ടും അതേ ആശുപത്രിയിൽ പോയി തിരികെ വീട്ടിലെത്തി. 30ന് പനിയും ചുമയും വന്നതിനെ തുടർന്ന് വൈകിട്ട് 7ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രി സന്ദർശിച്ചു. ജൂലായ് ഒന്നിന് വീണ്ടും തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം കൊട്ടാരക്കരയിലെ കടകളും കുന്നിക്കോട്ടെ ബേക്കറിയും സന്ദർശിക്കുക പതിവായിരുന്നു.
പുലമൺ ജംഗ്ഷനിൽ കട നടത്തുന്ന നീണ്ടകര സ്വദേശി എല്ലാ ദിവസവും ബൈക്കിലാണ് പോയിവരുന്നത്. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംശയത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശി ലൈഫ് ഇൻഷ്വറൻസ് കമ്പനി കടപ്പാക്കട ബ്രാഞ്ചിലെ ജീവനക്കാരനാണ്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി ട്രെയിനിൽ യു.പി സന്ദർശിച്ച് മടങ്ങിയെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.