തൊടിയൂർ: കരുനാഗപ്പള്ളി കല്ലേലിഭാഗം പാലക്കോട്ട് വീട്ടിൽ പരേതനായ യൂനുസ് കുഞ്ഞിന്റെയും നബീസാ ബീവിയുടെയും മകൻ ഷബീർ യൂനുസ് കുഞ്ഞ് (47) ഫുജൈറയിലെ മസാഫിയിൽ നിര്യാതനായി. ഇന്നലെ പുലർച്ചെ താമസ സ്ഥലത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ഷബീറിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങളായി ഫുജൈറയിൽ ബിസിനസ് നടത്തിവരുകയായിരുന്നു. ഭാര്യ: നസീമ. മക്കൾ: ശാലിമ, ശാരീം.