ഇടപ്പള്ളിക്കോട്ട: മദ്യപാനത്തിനിടയിലുണ്ടായ അടിപിടിയിൽ കരുനാഗപ്പള്ളി സ്വദേശിക്ക് പരിക്ക്. ഇടപ്പള്ളികോട്ട ലോഡ്ജിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ കുമാർ, ഷാജി എന്നിവരോടൊപ്പം മദ്യപിച്ച കരുനാഗപ്പള്ളി സ്വദേശിയായ സുരേഷിനാണ് (60) മർദ്ദനമേറ്റത്. മർദ്ദനത്തിൽ അബോധാവസ്ഥയിലായ സുരേഷിനെ നാട്ടുകാരാണ് പൊലീസിന്റെ സഹായത്തോടെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചത്. പ്രതികളിൽ ഒരാളായ കുമാറിനെ ചവറ പൊലീസ് അറസ്റ്റ് ചെയ്തു. ഷാജി ഒളിവിലാണ്.