chair
അങ്കണവാടികൾക്ക് ഫർണിച്ചറുകൾ ലഭ്യമാക്കുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം 92-ാം നമ്പർ അങ്കണവാടിയിൽ പ്രസിഡന്റ് എസ്. ശാലിനി നിർവഹിക്കുന്നു

ചവറ: പന്മന പഞ്ചായത്തിലെ 51 അങ്കണവാടികൾക്ക് ഫർണിച്ചർ നൽകുന്ന പദ്ധതിയുടെ ഭാഗമായി നിരവധി അങ്കണവാടികൾക്ക് ഫർണിച്ചറുകൾ ലഭ്യമാക്കി. പഞ്ചായത്തിലെ വടുതല വാർഡിലെ 92-ാം നമ്പർ അങ്കണവാടിക്ക് ഫർണിച്ചറുകൾ നൽകി പ്രസിഡന്റ് എസ്. ശാലിനി വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജിത് രഞ്ജ് അദ്ധ്യക്ഷനായി. ചടങ്ങിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ രാജി പദ്ധതി വിശദീകരിച്ചപ. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഓമനക്കുട്ടൻ, പഞ്ചായത്തംഗം രവി, പഞ്ചായത്ത് സെക്രട്ടറി കെ. സജി എന്നിവർ സംസാരിച്ചു.