ശാസ്താംകോട്ട: ശൂരനാട് കെ.സി.ടി - ഹൈസ്കൂൾ ജംഗ്ഷൻ റോഡിൽ പമ്പ് ഹൗസിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു യാത്രക്കാരൻ മരിച്ചു. വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് സൂര്യ ഭവനത്തിൽ ഷിബു ജേക്കബാണ് (45) മരിച്ചത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഭാര്യ: ബിജി. മകൻ: ഷിജിൻ.