ഇരവിപുരം: കെ.പി.സി.സി വിചാർ വിഭാഗ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. കരുണാകരനെ അനുസ്മരിച്ചു. കെ.കരുണാകരന്റെ 103-ാമത് ജന്മദിനത്തോടനുബന്ധിച്ച് കൊല്ലൂർവിള പള്ളിമുക്കിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി വിചാർവിഭാഗ് നിയോജകമണ്ഡലം ചെയർമാൻ ജഹാംഗീർ പള്ളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വാളത്തുംഗൽ രാജഗോപാൽ പഠനോപകരണ വിതരണം നടത്തി. ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ഷാജി ഷാഹുൽ, ശശി ഉദയഭാനു, മണിയംകുളം കലാം, സുമിത്ര, നസീർ ബായി, നാസർ പള്ളിമുക്ക്, സബീനാ ഷാജി, താജുദ്ദീൻ, അൻസർ പള്ളിമുക്ക്, മുരുകൻ, നജീം കൂറ്റാത്തുവിള, തമ്പി തുടങ്ങിയവർ സംസാരിച്ചു.