ഓച്ചിറ: കെ.എസ്.എസ്.പി.യു തഴവ യൂണിറ്റ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി. യൂണിറ്റ് പ്രസിഡന്റ് ചിത്ര ഭാനു, സെക്രട്ടറി രാധാകൃഷ്ണ പിള്ള എന്നിവർ ചേർന്ന് എ.എം. ആരിഫ് എം.പിക്ക് 276500 രൂപയുടെ ചെക്ക് കൈമാറി. ഓച്ചിറ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി രാജീവ് ലാൽ, തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആർ. അമ്പിളിക്കുട്ടൻ, എം. മധു, മുൻ പഞ്ചായത്ത് അംഗം ഡി. എബ്രഹാം, കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റിയംഗം കരീം, ദാമോദരൻ പിള്ള, കെ.ജെ. സിദ്ധീഖ്, വി. രാജഗോപാലൻ എന്നിവർ പങ്കെടുത്തു.