കൊട്ടാരക്കര: കൊട്ടാരക്കര പട്ടണം ഉൾപ്പെടെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതോടെ കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു. ഒരാഴ്ചത്തേക്ക് പ്രവർത്തനം പൂർണമായും നിറുത്തിവച്ചു. ഡിപ്പോയിൽ നിന്ന് സർവീസുകൾ ഉണ്ടാകില്ല. മറ്റിടങ്ങളിൽ നിന്നുള്ള ബസുകൾ ഡിപ്പോയിൽ പ്രവേശിക്കാതെ കടന്നുപോകണം. സമ്പർക്കത്തിലൂടെ കൊട്ടാരക്കര സ്വദേശികളായ രണ്ടുപേർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് കൊട്ടാരക്കര പട്ടണം ഉൾപ്പെടെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചിടേണ്ടിവന്നത്.